പാര്‍ട്ടി അനുഭാവികളെ പിന്‍വാതില്‍ നിയമനം നടത്താന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ വര്‍ഷങ്ങളായി സുരക്ഷാ ജോലി ചെയ്യുന്ന വിമുക്ത ഭടന്മാരെ കൂട്ടത്തോടെ പിരിച്ച് വിടുന്നു.കൊറോണ ദുരിതത്തിനിടയില്‍ പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയതിന്റെ ആഘാതത്തിലാണ് വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാര്‍. ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി ഇത് മറികടക്കാനെന്ന പേരിലാണ് നടപടി.
ചോറ്റാനിക്കര, തൃപ്പൂണിത്തുറ, വടക്കുംനാഥന്‍, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ എന്നീ പ്രധാന ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലേയും സുരക്ഷാ ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാനാണ് തീരുമാനം.ബോര്‍ഡിന്റെ തീരുമാനം ക്ഷേത്രങ്ങളുടെ സുരക്ഷയെപ്പോലും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രസുരക്ഷയെ ബാധിക്കുന്ന ഈ അനുചിത നടപടിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ. കേശവദാസ് ആവശ്യപ്പെട്ടു.