സിനിമയില്‍ ഇനിയും ഏറെ സാധ്യതകള്‍ ബാക്കി നില്‍ക്കേയാണ് നടന്‍ അനില്‍ മുരളി വിടവാങ്ങിയത്. കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു.സ്‌ക്രീനിലെ പരുക്കന്‍ കഥാപാത്രങ്ങളാണ് അനില്‍ മുരളി ഏറെയും അവതരിപ്പിച്ചത്. പാതി അടഞ്ഞ കണ്ണുകളും മുഖത്തെ പാടുകളുമാണ് തന്റെ സിനിമയിലെ ചോറിന് കാരണമെന്ന് എപ്പോഴും സുഹൃത്തുക്കളോട് ചിരിയോടെ പറയുമായിരുന്നു. സൗഹൃദങ്ങളില്‍ ഫലിതപ്രിയനും രസികനുമായി ജീവിതം നയിച്ചൊരാള്‍.മിനിസ്‌ക്രീനുകളില്‍ തന്റെ അഭിനയം ജീവിതം ആരംഭിച്ച അനില്‍ മുരളി മലയാള സിനിമയിലേക്ക് തുടര്‍ന്ന് തമിഴ് ,മൊഴി മാറ്റിയ ഹിന്ദി സിനിമകളിലും സാന്നിധ്യമായി മാറി.