Connect with us

Hi, what are you looking for?

kerala

പരാതികളുയര്‍ന്നാല്‍ കര്‍ക്കശ നടപടി ; കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി

 

കോവിഡ് വ്യാപനം തടയുന്നതില്‍ സംസ്ഥാനത്ത് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന് കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി. വിട്ടുവീഴ്ച്ച അനുവദിക്കില്ലെന്നും, പരാതികളുയര്‍ന്നാല്‍ കര്‍ക്കശ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആരോഗ്യമന്ത്രിയടക്കം പങ്കെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനവും മുന്നറിയിപ്പും.

ആരോഗ്യവകുപ്പ് മന്ത്രി, സെക്രട്ടറി, മറ്റ് വകുപ്പു മന്ത്രിമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോവിഡ് അവലോകന യോഗങ്ങള്‍ക്കപ്പുറത്ത് മുഖ്യമന്ത്രി പൊതുവേദിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയില്‍ വിമര്‍ശനമുന്നയിക്കുന്നത് ഇതാദ്യമായാണ്.
കര്‍ശന ക്വറന്റീന്‍, സാാമൂഹിക അകലം എന്നിവ പാലിക്കുന്നതില്‍ ഗൗരവം കുറയാനിടയാക്കിയത് പല കാരണങ്ങള്‍. ഗൗരവം കുറച്ചു കാണുന്നതിന് കാരണമായ തെറ്റായ സന്ദേശം ജനങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിനിടയിലും തിരുവനന്തപുരത്തെ രോഗവ്യാപനം നാണക്കേടായെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .