അഞ്ചു മണിക്കൂര്‍ കൊണ്ട് വെള്ളം റാന്നിയില്‍ ; പമ്പ ഡാമിലെ ഷട്ടറുകള്‍ ഉടന്‍ തുറക്കും….

 

പമ്പ ഡാമിലെ ഷട്ടറുകള്‍ ഉടന്‍ തുറക്കും. ഇതോടെ പമ്പയില്‍ നിന്നുള്ളവെള്ളം ഒഴുകി റാന്നി ടൗണില്‍ എത്തും. റാന്നിയിലും ആറന്‍മുളയിലും തിരുവല്ലയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളെ ബോട്ടുകളുമായി തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്കാകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റര്‍ ഉയരും.പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്ത് താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.