പമ്പ ഡാം ഷട്ടറുകള്‍ തുറന്നു.

കനത്തമഴയെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ ജലം ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. സുരക്ഷ നടപടികളുടെ ഭാഗമായാണ് ഡാം തുറന്നത്. പരമാവധി സംഭരണ ശേഷി എത്തും മുമ്പാണ് വെള്ളം ഒഴുക്കി കളയുന്നത്. പമ്പാ നദിയുടെ തീരപ്രദേശത്തിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് തുറന്നത്.