പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും തുറന്നതിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കി. നേരത്തെ രണ്ടു ഷട്ടറുകള്‍ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റര്‍ എത്തുമ്പോള്‍ തുറക്കാനാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ നിര്‍ദേശിച്ചതെങ്കിലും 983.5 മീറ്റര്‍ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
ഷട്ടറുകള്‍ തുറന്നതോടെ പമ്പാ ത്രിവേണിയില്‍ ഒരടിയോളം വെള്ളമുയര്‍ന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നത്. ഘട്ടം ഘട്ടമായി ആറ് ഷട്ടറുകളും തുറന്നു. സെക്കന്റില്‍ 82 ക്യു മക്‌സ് വെളളമാണ് തുറന്നു വിടുന്നത്. നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റര്‍ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് പമ്പാതീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. നിലവില്‍ പമ്പാ നദി കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.