ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ പമ്പാവാലി എരുത്വാപ്പുഴയില്‍ ചരുവില്‍ തോമയുടെ വീടിനോട് ചേര്‍ന്നു നിന്ന 30 അടിയോളം ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞു വീണു .എന്നാല്‍ വീടിന് നാശനഷ്ടമുണ്ടായിട്ടില്ല .എരുത്വാപ്പുഴ – പമ്പാവാലി ബൈപാസ് റോഡില്‍ കരിമുണ്ടയില്‍ ലാലു കെ .ബി യുടെ വീട്ടില്‍
വെള്ളം കയറി . ആഹാര സാധനങ്ങള്‍ , ഫര്‍ണ്ണീച്ചറുകള്‍ , തുണികള്‍ , മറ്റ് സാധനങ്ങളെല്ലാം നനഞ്ഞു . നാശനഷ്ട മുണ്ടായവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും വാര്‍ഡംഗം അനീഷ് വാഴയില്‍ പറഞ്ഞു .