വിശ്വഗുരു ശ്രീനാരായണ ഗുരുദേവ ജയന്തി കരിദിനമാക്കിയ പിണറായി സര്‍ക്കാരിനെതിരെ യുവമോര്‍ച്ച പുഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടി നടത്തി.എരുമേലി ഈസ്റ്റ് പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളില്‍ പന്തം കൊളുത്തിയാണ് പ്രതിഷേധിച്ചത്.പരിപാടി ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് കെ എസ് അജയകുമാര്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അഖില്‍കുമാര്‍ പി എസ് , യുവമോര്‍ച്ച പഞ്ചായത്തു പ്രസിഡന്റ് ഹരിലാല്‍ മോഹനന്‍,കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് ലാല്‍,സെക്രട്ടറി വി വി സാജു, കെ കെ ശ്രീദേവ്,എ ജി രാജു, എസ് റ്റി മോര്‍ച്ച മണ്ഡലം കമ്മറ്റിയംഗം വി കെ രവീന്ദ്രന്‍,യോഗേഷ്‌കുമാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.
