പട്ടികജാതിമോര്‍ച്ചയുടെ ജില്ലാ പഞ്ചായത്ത് ധര്‍ണ്ണ നാളെ.

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ കോടിക്കണക്കിന് രൂപയുടെ വികസന ഫണ്ട് ചിലവഴിക്കാതെ നഷ്ടമാക്കിയതിനെതിരെ പട്ടിക ജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ നാളെ 11ന് സംസ്ഥാനത്തെ എല്ലാ ജില്ലാ പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ബിജെപി പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.തൃശൂര്‍ ജില്ലാ പഞ്ചായത്ത് 288കോടിയും,പാലക്കാട് ജില്ലാ പഞ്ചായത്ത് 170കോടിയും , ചിലവഴിച്ചില്ല.പട്ടിക ജാതി കോളനി റോഡ് നിര്‍മ്മാണം. കുടിവെള്ള പദ്ധതി. വിദ്യാഭ്യാസ പദ്ധതി. സ്വയം തൊഴില്‍ പദ്ധതി. വിദേശ പഠന സഹായം. വനിതാ തൊഴില്‍ യൂണിറ്റ്. കോളനി സമഗ്ര വികസന പദ്ധതി അടക്കമുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല . ഇത്തരത്തില്‍ തികഞ്ഞ അനാസ്ഥ കാട്ടിയ ഭരണ സമിതികളുടെ നടപടി കേരളത്തിലെ പട്ടിക ജാതി വര്‍ഗ വിഭാഗങ്ങളോടുള്ള കടുത്ത അനീതി യാണെന്നും പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.