ലോക്ക് ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ 1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന പദ്ധതി ആഗസ്ത് 12 നാണ് ഉദ്ഘാടനം ചെയ്യുക. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനുംകൂടിയാണ് ഫോണുകള്‍ നല്‍കുന്നത്.അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കിക്കൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനതയ്ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.