ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ മികച്ച ചിത്രമായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് മൂത്തോന്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂത്തോനില്‍ നായകനായ നിവിന്‍ പോളിയാണ് മികച്ച നടന്‍. മികച്ച ബാല താരവും സജ്ജന ദീപുവിലൂടെ മൂത്തോന്‍ കരസ്ഥമാക്കി.
നിരവധി രാജ്യാന്തര മേളകളില്‍ തിളങ്ങിയ മൂത്തോന് ഗീതു മോഹന്‍ദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം . ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ അനുരാഗ് കശ്യപാണ് ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login