നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. പേസ്റ്റ് രൂപത്തില്‍ ആക്കി മുട്ടുകാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച 81 പവന്‍ സ്വര്‍ണം പിടികൂടി.എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. താമരശേരി സ്വദേശിയായ ഇയാളില്‍നിന്ന് 650 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.