നീല റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാര്‍ഡ് നമ്പര്‍ 1, 2 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 26നും 3,4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 27നും 6 മുതല്‍ 9 വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.
അഞ്ഞൂറ് രൂപയോളം വിലയുള്ള 11 ഇനം പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്. ഇവയുടെ ഗുണനിലവാരവും തൂക്കവും പരിശോധിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കട വഴി വിതരണം ചെയ്യും. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട മഞ്ഞ കാര്‍ഡുള്ള 5.95 ലക്ഷം പേര്‍ക്കാണ് ആദ്യം കിറ്റുകള്‍ വിതരണം ചെയ്തത് . പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് കിറ്റുകള്‍ നല്‍കി.
