Connect with us

Hi, what are you looking for?

kerala

നീറ്റ് പരീക്ഷ നാളെ…

നീറ്റ് പരീക്ഷ നാളെ ഉച്ചയ്ക്ക് 2 മുതല്‍ അഞ്ച് വരെ നടക്കും. രാജ്യത്ത് 15.77 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്ട്രറ്റര്‍ ചെയ്തിരിക്കുന്നത്.കോവിഡ് സാഹചര്യത്തില്‍ 12 കുട്ടികളാണ് ഒരു ഹാളിലുണ്ടാവുക. താപനില പരിശോധനയും സാനിറ്റൈസേഷനും കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കും. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കായി പ്രത്യേകം പരീക്ഷാഹാളും സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം, വിദ്യാര്‍ഥികള്‍ക്കായി കെ.എസ്ആര്‍.ടി.സി പ്രത്യേക യാത്രാ ക്രമീകരണം ഏര്‍പ്പെടുത്തി. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലേക്കും സര്‍വിസ് നടത്താന്‍ ഡിപ്പോകള്‍ക്കും മേഖല അധികാരികള്‍ക്കും ചീഫ് ഓഫിസ് നിര്‍ദേശം നല്‍കി.തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ ഇത് കണക്കിലെടുത്തുള്ള സര്‍വിസ് ക്രമീകരണം ഏര്‍പ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് സര്‍വിസുകള്‍ നടത്തുക. കൃത്യമായ ഇടവേളകള്‍ക്ക് പുറമേ ആവശ്യപ്പെങ്കില്‍ ഡിപ്പോകള്‍ക്ക് അധിക സര്‍വിസുകളും ട്രിപ്പുകളും ഓപറേറ്റ് ചെയ്യാം.

മാത്രമല്ല, പരീക്ഷ നടക്കുന്ന ഞായറാഴ്ച ഓപറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍മാരും സ്‌ക്വാഡും പരിശോധന നടത്തണമെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ചില ഡിപ്പോകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യത്തോടെയാണ് ബസുകള്‍ ഓപറേറ്റ് ചെയ്യുന്നത്.

പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കാന്‍-

രാവിലെ 11ന് തന്നെ പരീക്ഷാ കേന്ദ്രങ്ങളിലെത്തണം.

ലളിതമായ വസ്ത്രധാരണമാണ് അനുവദിച്ചിട്ടുള്ളത്. ആണ്‍കുട്ടികള്‍ ഇളം നിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സും ധരിക്കണം. ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍, ജീന്‍സ്, ലെഗിന്‍സ് എന്നിവ പാടില്ല. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാം.

ഹാള്‍ ടിക്കറ്റും ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും കോവിഡ് നെഗറ്റീവാണെന്ന സ്വയം സാക്ഷ്യപത്രവും കരുതണം.

സുതാര്യമായ വെള്ളക്കുപ്പി, 50 മി.ലി സാനിട്ടൈസര്‍ ബോട്ടില്‍ എന്നിവ ഹാളില്‍ അനുവദിക്കും.-

ഇലക്ട്രോണിക് ഉപകരണങ്ങള്‍, വലിയ ഡയലുള്ള വാച്ച്, കാല്‍ക്കുലേറ്റര്‍ എന്നിവ അനുവദിക്കില്ല.

വള്ളിച്ചെരുപ്പുകള്‍ ഉപയോഗിക്കണം.

മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വേണം വീട്ടില്‍ നിന്നിറങ്ങാന്‍

പരീക്ഷയുടെ തലേന്ന് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക.

പരീക്ഷയ്ക്കിടയില്‍ ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കില്ല.

മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുക. സമ്മര്‍ദ്ദത്തിലാക്കരുത്.

പരീക്ഷയ്ക്ക് മുന്‍പും ശേഷവും കൂട്ടം കൂടി നില്‍ക്കരുത്.

അടുത്തുള്ള സെന്ററാണെങ്കില്‍ തനിച്ച് വരിക. രക്ഷിതാക്കളുടെ തിരക്ക് ഒഴിവാക്കുക.

പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഒബ്ജക്ടീവ് മാതൃകയില്‍ 180 ചോദ്യങ്ങളാണ് ആകെയുള്ളത്. ഓരോന്നിനും 4 മാര്‍ക്ക് വീതം ആകെ 720 മാര്‍ക്ക്.- 45 വീതം ചോദ്യങ്ങള്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കും 90 ചോദ്യങ്ങള്‍ ബയോളജിയില്‍ നിന്നുമാണ് വരുന്നത്. ബയോളജിയിലെ മാര്‍ക്കാണ് വിജയം നിര്‍ണയിക്കുന്നതെന്ന് സാരം.- സമയം മാനേജ് ചെയ്യാന്‍ ബയോളജിയിലെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരമെഴുതാം.- നെഗറ്റീവ് മാര്‍ക്കുള്ളതിനാല്‍ അറിയാത്ത ചോദ്യത്തിന് ഉത്തരം നല്‍കരുത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .