നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വര്‍ണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പില്‍ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ      പോലീസ്   അറസ്റ്റ് ചെയ്തു. ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഒ.രാജഗോപാല്‍, അഡ്വ.എസ്.സുരേഷ് ഉള്‍പ്പടെ നേതാക്കളെ ബലംപ്രയോഗിച്ചാണ്  പോലീസ്            നിക്കിയത്.അതിനിടെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും ബിജെപി ശക്തമായി പ്രതിഷേധിച്ചു.വിമാനത്താവള വിഷയത്തില്‍ ഒ.രാജഗോപാല്‍ എം.എല്‍.എയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലെ പണം പോയത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.