നാളെ മുതല്‍ മത്സ്യബന്ധനത്തിന് അനുമതി.

 

നാളെ മുതല്‍ മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ക്ക് അനുമതി നല്‍കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ജാഗ്രത പാലിച്ചുകൊണ്ട് മത്സ്യബന്ധനത്തിന് പോകാം എന്ന മുന്നറിയിപ്പ് ദുരന്ത നിവാരണ സമിതി നല്‍കിയിട്ടുണ്ട്.എല്ലാ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്ററുകളിലെ ജനകീയ സമിതികളും നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് വേണം തൊഴിലാളികളും കച്ചവടക്കാരും നാളെ മുതല്‍ തൊഴിലുകളില്‍ ഏര്‍പ്പെടാനെന്നും മന്ത്രി പറഞ്ഞു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് നിരോധനം നീക്കുന്നത്.