നാളെ മുതല്‍ നിയന്ത്രിതമായി മത്സ്യബന്ധനം ആരംഭിക്കുന്നു. മത്സ്യബന്ധനത്തിന്റെ ഭാഗമായി കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കും. അന്യസംസ്ഥാനങ്ങളില്‍നിന്ന് മത്സ്യം കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുകയാണ് .
മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലുമടക്കം സംസ്ഥാനത്താകെ മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട് . കരയ്‌ക്കെത്തിക്കുന്ന മത്സ്യം ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളും ജനകീയ സമിതികളും നിശ്ചയിക്കുന്ന വിലയ്ക്ക് വില്‍ക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ നിര്‍ദേശിച്ചു . ഇതിനും സാമൂഹ്യ അകലം ഉറപ്പാക്കണം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വഴിയോര മത്സ്യക്കച്ചവടവും വീടുകള്‍തോറും എത്തിച്ചുള്ള കച്ചവടവും പൂര്‍ണമായും നിരോധിച്ചു . എല്ലാ മേഖലയിലും മത്സ്യവില്‍പ്പനക്കാര്‍ക്ക് മാസ്‌ക്കിനൊപ്പം കൈയുറയും നിര്‍ബന്ധിതമാക്കി. വില്‍പ്പനയ്ക്കുള്ള മത്സ്യം മണ്ണുമായി കലര്‍ത്താന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

You must be logged in to post a comment Login