Connect with us

Hi, what are you looking for?

kerala

നവകേരള സദസ്സ് : മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കണ്ണൂര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പഴയങ്ങാടി എരിപുരത്ത് വെച്ചാണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. യൂത്ത് കോണ്‍ഗസ് ജില്ലാ വൈസ് പ്രസിഡന്റുമായ മഹിത, സുധീഷ് എന്നിവരാണ് അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്.

ഇതുകണ്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ കൂട്ടംകൂടി മര്‍ദിച്ചു. തുടര്‍ന്ന് പൊലീസെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. പിന്നാലെ പ്രദേശത്ത് ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ തലയ്ക്കും മറ്റു പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ സ്റ്റേഷന് അകത്തുവച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുണ്ട്. അതേസമയം നവകേരള സദസ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രതിഷേധം നടക്കുന്നത്.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...