നടി മിയ ജോര്‍ജ് വിവാഹിതയായി. എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ലോക്ഡൗണ്‍ നാളുകളിലായിരുന്നു വിവാഹ നിശ്ചയവും മനഃസമ്മതവും.പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്‍. ‘ഒരു സ്മാള്‍ ഫാമിലി’ ചിത്രത്തിലൂടെ സിനിമയിലെത്തിയ മിയ നിരവധി മലയാളം സിനിമകളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.