നടന്‍ റിസബാവയ്ക്ക് ചെക്ക് കേസില്‍ അറസ്റ്റ് വാറണ്ട്.

 

നടന്‍ റിസബാവയ്ക്ക് ചെക്ക് കേസില്‍ അറസ്റ്റ് വാറണ്ട്. അറസ്റ്റ് വാറന്റ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശി സാദിഖിന്റെ ചെക്ക് കേസ് പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.റിസബാവ 11 ലക്ഷം രൂപ സാദിഖിന്റെ കൈയില്‍ നിന്ന് കടം വാങ്ങിയിരുന്നു. ഈ തുകയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയതിന്റെ പേരിലാണ് കേസ്. പൈസ തിരിച്ചുനല്‍കാന്‍ ഉള്ള അവസാന തീയതി ഇന്നലെ കഴിഞ്ഞിരുന്നു. നിസബാവ പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ തയാറായില്ല. അതിനാല്‍ ആണ് അറസ്റ്റ് വാറണ്ട്.