Connect with us

Hi, what are you looking for?

india

ധോണിയുടെ തീരുമാനത്തില്‍ 130 കോടി ഇന്ത്യക്കാരും ദു:ഖിതര്‍: ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ തീരുമാനത്തില്‍ 130 കോടി ഇന്ത്യക്കാരും ദു:ഖിതരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ധോണിയുടെ കരിയറിലെ കണക്കുകള്‍ അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ നയിച്ച മികച്ച നായകന്‍മാരിലും ബാറ്റ്സ്മാന്‍മാരിലും ഒരാളാണ് അദ്ദേഹം. ക്രിക്കറ്റ് ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പറായിരുന്നു ധോണിയെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

വിഷമ ഘട്ടങ്ങളെ നേരിടുമ്പോള്‍ ഉള്ള ധോണിയുടെ ശാന്തത യുവാക്കള്‍ക്ക് മാതൃകയാണ്. ഇന്ത്യന്‍ സായുധ സേനയുമായുള്ള ധോണിയുടെ സഹകരണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിലുള്ള ധോണിയുടെ മനസാന്നിദ്ധ്യവും ഒപ്പം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിച്ചു.ധോണി സമ്മാനിച്ച അവിസ്മരണീയ നിമിഷങ്ങള്‍ തലമുറകളോളം നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .