Thursday, February 29, 2024
News

ദൈവത്തിന്റെ പ്രതിപുരുഷന്‍ ; കൈപുണ്യമുള്ള ഹൃദയത്തിന്റെ കാവല്‍ കാരന്‍ ….

 

തങ്ങളുടെ ഹൃദയമിടിപ്പ് നിലക്കാതിരിക്കാന്‍ സമര്‍പ്പിക്കുന്ന ഒരാള്‍. മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളില്‍ നട്ടുപിടിപ്പിക്കുന്ന കൈപ്പുണ്യം. മിടിക്കുന്ന ആറ് ഹൃദയങ്ങളാണ് ഈ കൈകള്‍ തുന്നിപ്പിടിപ്പിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടുകൂടിയായ പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. ടി.കെ. ജയകുമാറാണ് ദൈവത്തിന്റെ പ്രതിപുരുഷനായി കൈപുണ്യമുള്ള ഹൃദയത്തിന്റെ കാവല്‍കാരനാകുന്നത് ദിവസത്തില്‍ ഏറിയ നേരവും ശസ്ത്രക്രിയയിലും , ഓപ്പേഷന്‍ മുറിയിലോ, രോഗികളുടെ അടുത്ത് സുഖന്വേഷണം നടത്തിയും , കുറച്ചു സമയം തന്റെ സ്വന്തം റൂമിലെ സെറ്റിയില്‍ വിശ്രമച്ചിരുന്ന ജയകുമാര്‍
ഡോക്ടര്‍ ദിവസേന പതിനഞ്ചിലധികം മേജര്‍ ശസ്ത്രക്രിയകള്‍ ചെയ്താണ്
എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായത് . ഈ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2017 ല്‍ സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ പുരസ്‌കാരവും ലഭിച്ചു .മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്ന നിലയില്‍ ഫയലുകളെല്ലാം നോക്കി തന്റെ ജോലി ഭംഗിയായി പൂര്‍ത്തീകരിക്കുന്നതിനിടെക്കാണ്’ ഡോക്ടര്‍ ‘ദൈവെത്തെപ്പോലെ രോഗികള്‍ക്കിടയില്‍ എത്തുന്നത് .ശസ്ത്രക്രിയയില്‍ മാത്രമല്ല വീട്ടിലേക്ക് പോകാന്‍ കയ്യില്‍ പണമില്ലാതെ ആരെങ്കിലും വിഷമിച്ചാല്‍ അവരെ സുരക്ഷിതമായി സ്വന്തം കാറില്‍ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കും .

ആശുപത്രിയില്‍ ചിക്കില്‍സക്കിടെയുള്ള സഹായം അങ്ങനെ രോഗികള്‍ക്കായി മാത്രം നീക്കിവച്ച ഈ ഡോക്ടര്‍ ഇന്ന്കോട്ടയത്തിന്റെ വീരനായകനായി മാറുകയാണ് . കൊറോണക്കാലത്ത് രോഗികള്‍ക്കായും തന്റെ സമയം നീക്കിവെച്ചു. അവര്‍ക്ക് നല്ല പരിചരണം നല്‍കിയും അദ്ദേഹം ശ്രദ്ധേയനായി .തന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വേദനയുടെ തുടക്കവും ഇവിടെ നിന്നാണ് . 19 വര്‍ഷം മുമ്പ് താന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു , തന്റെ സ്വപ്നങ്ങള്‍ക്ക്ജീവന്‍ നല്‍കിയ ആ സുദിനം പിന്നെ വിഷമത്തിലെത്തുകയായിരുന്നു .
കണ്‍നിറയെ തന്റെ കുഞ്ഞിനെ കാണുന്നതിന് മുമ്പ് കുഞ്ഞിന് ശ്വാസകോശസംബന്ധമായ തകലാര്‍ വിദഗ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തി.കുഞ്ഞിനെ രക്ഷിക്കണമെങ്കില്‍ 24മണിക്കൂറിനുള്ളില്‍ എറണാകുളത്ത് പി.വി.എസ്. ആസ്പത്രിയില്‍ എത്തിക്കണം . വേദനയുടെ മണിക്കൂറില്‍ തകര്‍ന്നു പോയ
അദ്ദേഹത്തെ ദൈവം കനിഞ്ഞില്ല .

രക്ഷിക്കാന്‍ ശ്രമം തുടങ്ങുമ്പോള്‍ത്തേക്കും കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ആ വേദനയിലും തളരാതെ നിന്ന
ഡോ. ജയകുമാര്‍ ഇനിയുള്ള ജീവിതം സാധാരണക്കാരായ രോഗികള്‍ക്കു വേണ്ടി മാത്രമായി നീക്കി വച്ചിരിക്കുകയാണ്. ഡോക്ടറുടെ അന്നു തുടങ്ങിയ മെഡിക്കല്‍ ജീവിതമാണ് ഇന്ന് ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നല്‍കി രക്ഷകനായി മാറിയത് .
തുടര്‍ന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ മാസ്റ്റര്‍ ബിരുദവും ദേശീയ കാര്‍ഡിയോതൊറാസിക് ബോര്‍ഡ് പരീക്ഷയില്‍ വിജയവും നേടി. അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവന്‍ ശ്രദ്ധയും അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇപ്പോള്‍ ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാല്‍വ് മാറ്റിവയ്ക്കല്‍ സര്‍ജറിയും അഞ്ച് അടിയന്തര ശസ്ത്രക്രിയകളും നടത്തി ശ്രദ്ധ നേടുകയാണ് . തുടര്‍ന്ന് 2006 കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയരോഗവിഭാഗം മേധാവി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചില വഴിക്കുന്ന ശസ്ത്രക്രിയയ്ക്ക് ഇവിടെ മൂന്നു ലക്ഷം രൂപക്കുള്ളില്‍
ചെയ്ത് കൊടുക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

Leave a Reply