ദേവഹരിതം ; എരുമേലി ദേവസ്വത്തില്‍ തേക്കിന്‍ തൈകള്‍ നട്ടു .

 

ദേവഹരിതം പദ്ധതിയുടെ ഭാഗമായി എരുമേലി ദേവസ്വം പരിസരത്ത് 100 തേക്കിന്‍ തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം മുണ്ടക്കയം അസിസ്റ്റന്റ് കമ്മീഷണര്‍ ഒ. ജി. ബിജു, എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍ രാജീവ്, എരുമേലി ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .ചിങ്ങം ഒന്നിന് എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. 16 തിയതി വൈകുന്നേരം ഏഴ് മണി വരെ ഭക്ത ജനങ്ങള്‍ക്ക് രസീത് എടുക്കാം. വിശേഷാല്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് – 500 രൂപയും , ക്ഷേത്രത്തിലെ പതിവ് ഗണപതി ഹോമത്തിന് – 60 രൂപയുമാണ് .