ദില്ലിയില്‍ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയായ ഇരുപതുകാരന്‍ സാഹിലിനെ ദില്ലി പൊലീസിന്റെ പിടിയിലായത്. പതിനാറുകാരിയെ ഇരുപതോളം തവണ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തെരച്ചില്‍ ദില്ലി പൊലീസ് തുടരുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാമുകനാണ് സാഹില്‍ എന്ന് ദില്ലി പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി വഴിയില്‍ വെച്ച് ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് സാഹില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിയത്. സാഹില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെണ്‍കുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞില്ല.