ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാന്‍. യു.എന്‍ ഉപരോധ പട്ടിക പുനപ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും,പാകിസ്ഥാനില്‍ ദാവൂദ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ ദാവൂദ് ഇബ്രാഹിം ഉള്‍പ്പടെയിള്ള ഭീകരരുടെ പട്ടിക മേല്‍വിലാസം സഹിതം പാകിസ്ഥാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്നായിരുന്നു പട്ടികയില്‍ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ പാകിസ്ഥാന്‍ മലക്കം മറിഞ്ഞു.ദാവൂദ് കറാച്ചിയില്‍ ഇല്ലെന്നും, ഇന്ത്യന്‍ മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണിതെന്നുമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്.
