ത്യാഗത്തിന്റെ ദീപ്ത സ്മരണ പുതുക്കി ലോക മുസ്ലീം ജനത ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ് . പ്രവാചകനായ ഇബ്രാഹിം നബിക്ക് തന്റെ വാര്‍ദ്ധക്യത്തില്‍ ജനിച്ച മകനായ ഇസ്മായില്‍ നബിയെ ദൈവ പ്രീതിക്കു വേണ്ടി കല്പനപ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചു .
ഇതിന് പകരമായി ഒരു മൃഗത്തെ ബലി കൊടുത്തതിന്റെ സ്മരണ പുതുക്കിയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത് .
ഇതിന് മുമ്പായി അറഫയില്‍ സംഗമിച്ച് ഹജ് കര്‍മ്മം നടത്തുകയെന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്.ത്യാഗത്തിന്റേയും – പരസ്പര സഹകരണത്തിന്റേയും ആഘോഷിക്കുമ്പോഴും കോവിഡ് എന്ന മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതില്‍ നിന്നും കരകയറാന്‍ എല്ലാ മനശക്തിയും അനുഗ്രഹവും ഉണ്ടാകട്ടെയെന്ന് ഈ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നു .
അഡ്വ. പി എച്ച്. ഷാജഹാന്‍
പ്രസിഡന്റ് .
എരുമേലി ജമാത്ത് .