Connect with us

Hi, what are you looking for?

india

തെലങ്കാന ജലവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം; ഒമ്പതുപേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നു.

 

തെലങ്കാനയിലെ ജലവൈദ്യുത നിലയത്തില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റിനുള്ളിലെ പവര്‍ഹൗസിലാണു തീപ്പിടിത്തമുണ്ടായത്. ഒമ്പതുപേര്‍ അകത്ത് കുടുങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശ്- തെലങ്കാന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപ്പിടിത്തമുണ്ടായത്.
പത്തുപേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. അകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. കര്‍ണൂലില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സഹായത്തിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഭൂഗര്‍ഭ ജലവൈദ്യുത നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .