സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന വിമതരുടെ നിര്‍ദേശം അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനമെടുത്തത്. സംസ്ഥാന- പ്രദേശിക തലങ്ങളിലെ സമിതികള്‍ അടക്കമാകും വരുംദിവസങ്ങളില്‍ പുനഃസംഘടിപ്പിക്കുക.
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം സംഘടനാ തെരഞ്ഞെടുപ്പ് നടക്കണം എന്നും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ നേതൃത്വം വേണം എന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം ഇപ്പോള്‍ അംഗീകരിക്കുന്നത് ആത്മഹത്യാപരമാകും എന്നാണ് പാര്‍ട്ടിയിലെ സംഘടനാ വിഭാഗത്തിന്റെ നിലപാട്.