തൃശൂര്‍ ആളൂരില്‍ രാത്രി വീടിന്റെ വാതില്‍ പൊളിച്ചു കയറി മോഷണം. 35 പവനും 25,000 രൂപയും കവര്‍ന്നു. ചങ്ങലഗേറ്റിനു സമീപം വടക്കേപ്പീടിക ജോയിയുടെ വീട്ടിലാണു മോഷണം നടന്നത്. വീട്ടില്‍ ആളുണ്ടായിരുന്നു. രാവിലെ ഉണര്‍ന്നപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)