തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്ന്‌ :  മന്ത്രി

 

ഓണകിറ്റില്‍ സാധനങ്ങളുടെ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തലിനെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ കിറ്റ് ക്ലീനില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സാധനങ്ങളുടെ കുറവ് കണ്ടെത്തിയത്.