തുലാപ്പള്ളി സ്വദേശിക്ക് കോവിഡ് ; ആശുപത്രിയിലെ 27 പേര്‍ ക്വാറന്റേനില്‍..

മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ ഇന്നലെ എത്തിയ തുലാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമായ ഉള്‍പ്പെടെ 11 പേരും, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 16 പേരടക്കം 27 പേര്‍ ക്വാറന്റേനില്‍ പോയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.പനിയ്ക്ക് ചികിത്സ തേടിയാണ് തുലാപ്പള്ളി സ്വദേശി ആശുപത്രിയിലെത്തിയത്.ഇദ്ദേഹത്തിന് പനി കുറയത്തതിനെ തുടര്‍ന്ന് നടത്തിയായ പരിശോധനയിലാണ് കോവിഡ് സ്ഥീതിക്കരിച്ചത്. ഇതിനിടെ ഈ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ മറ്റൊരാളുടെ ആന്റിജന്‍ പരിശോധന പോസിറ്റീവ് ആയതോടെ ആശുപത്രിയിലെ ഡോക്ടന്മാരും ജീവനക്കാരും ക്വാറന്റേനില്‍ പോകാന്‍ കാരണമായത്.