തുലാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു .

തുലാപ്പള്ളി സ്വദേശിയും മുക്കൂട്ടുതറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയയാള്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു . ഇതിനിടെ ഈ ആശുപത്രിയില്‍ ചികില്‍സക്കെത്തിയ മറ്റൊരാളുടെ ആന്റിജന്‍ പരിശോധന പോസിറ്റീവ് ആണെന്നും ഉടനെ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ കോവിഡ് സ്ഥിരീകരിക്കാനാകൂയെന്നും അധികൃതര്‍ പറഞ്ഞു . കോവിഡ് സ്ഥിരീകരിയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.