തുലാപ്പള്ളിയില്‍ ഉരുള്‍പൊട്ടല്‍; നാശനഷ്ടത്തിന്റെ നടുവില്‍ ആശങ്കയോടെ ഗ്രാമവാസികള്‍ .

 

തുലാപ്പള്ളിയിലെ ഉരുള്‍പൊട്ടല്‍ നാശനഷ്ടത്തിന്റെ നടുവില്‍ ആശങ്കയോടെ ഗ്രാമവാസികള്‍ .കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ശബരിമല വനാതിര്‍ഥി മേഖലയില്‍ ഉണ്ടായ ഉള്‍പൊട്ടലാണ് ഗ്രാമവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്.

തുലാപ്പള്ളി റേഷന്‍കടപ്പടി മുളന്താനംപടി റോഡില്‍ ഉണ്ടായ ഉരുള്‍പൊട്ടലാണ് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത് .
പ്രദേശത്തെ നാലോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് . എന്നാല്‍ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ , സുരക്ഷ നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ തയ്യാറയില്ലെന്നും അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാനോ തയ്യാറായിട്ടില്ലെന്നും ബി ജെ പി നേതാക്കള്‍ പറഞ്ഞു .നാറാണംതോട് അയ്യന്‍മലയില്‍ ഉരുള്‍പൊട്ടലിലും വലിയ നഷ്ടങ്ങളാണുണ്ടായത് .