തിരുവോണ ദിവസം പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ്. മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്ബുകള്‍ അനുവദിക്കുന്നത് നിര്‍ത്തുക, കമ്മീഷന്‍ വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവോണത്തിന് പമ്പുകള്‍ അടച്ചിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.തിങ്കളാഴ്ച ഇരുമ്പനത്ത് ബിപിസിഎല്‍ ടെര്‍മിനലിനുമുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഉപവാസം നടത്തുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് സി കെ രവിശങ്കറും ജനറല്‍ സെക്രട്ടറി വി എസ് അബ്ദുള്‍ റഹ്മാനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.