തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചാണ് ഈ തീരുമാനം. ഇനി മുതല്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം എന്നിവ അദാനി ഗ്രൂപ്പ് തീരുമാനിക്കും.
നടത്തിപ്പുകാരെ ടെന്‍ഡര്‍ നടപടികളിലൂടെയാണ് തിരഞ്ഞെടുത്തത്. തിരുവനന്തപുരം കൂടാതെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും ഇത് അനുവദിക്കരുതെന്നും, സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ഏറ്റെടുക്കാന്‍ തയാറാണെന്നും പ്രധാനമത്രിയെ അറിയിച്ചിരുന്നു.