കോവിഡിന്റെ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടാന്‍ സാധ്യത.ഇത് സംബന്ധിച്ച് പ്രതിപക്ഷ ആവശ്യം കൂടി കണക്കിലെടുത്ത് നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ജനുവരിയിലോ ഫെബ്രുവരിയിലോ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതികള്‍ കൊണ്ടുവരാനാണ് ആലോചന.കുട്ടനാട് , ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കാമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു .ഈ നിര്‍ദേശം പരിഗണിച്ച് സര്‍ക്കാര്‍ ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെ നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ് നീക്കം.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുളള നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും വ്യക്തമാക്കി.
