കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പതിമൂന്ന് വര്‍ഷക്കാലം താമരശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി താമരശ്ശേരി ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ നികൃഷ്ടജീവി പ്രയോഗം ഏറെ വിവാദമായിരുന്നു.2007ലാണ് വിവാദ പരാമര്‍ശം നടത്തിയത്.
