ലോക്കറില്‍ നിന്നും ആഭരണം എടുത്തതിന് ശേഷം പത്ത് മിനുട്ടിനുള്ളില്‍ മടങ്ങിയതായി പി കെ ഇന്ദിര.താന്‍ ക്വാറന്റീന്‍ ലംഘിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഇന്ദിര മന്ത്രി ഇ.പി. ജയരാജന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് അവര്‍ക്ക് സമ്മാനമായി നല്‍കാന്‍ ആഭരണം എടുക്കാനാണ് ബാങ്കിലെത്തി ലോക്കര്‍ തുറന്നതെന്നും അവര്‍ വീഡിയോയില്‍ വിശദീകരിക്കുന്നു.
വ്യാഴാഴ്ചയാണ് സഹകരണ ബാങ്കില്‍ പോയത്. പേരക്കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നതിനായി ആഭരണം എടുക്കാനാണ് ലോക്കര്‍ തുറന്നത്. പേരക്കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നത് ഇത്രവലിയ തെറ്റാണോയെന്നും അവര്‍ വീഡിയോയില്‍ ചോദിക്കുന്നു. ബാങ്കില്‍ പോകുമ്പോള്‍ താന്‍ ക്വറന്റീനിലായിരുന്നില്ല. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതിനു മുന്‍പായി ലോക്കറിലുള്ളവ എടുക്കാനാണ് ബാങ്കിലെത്തിയത്. തന്റെ വിശദീകരണം തേടാതെയാണ് അത്തരമൊരു വാര്‍ത്ത വന്നതെന്നും അവര്‍ പറയുന്നു.