തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 5834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 118 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. കൂടാതെ ഇന്നലെ സംസ്ഥാനത്ത് 6005 പേര്‍ രോഗമുക്തി നേടി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ മററുസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.സംസ്ഥാനത്ത് ഇതുവരെ 3,08,649 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് . 52,810 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് . 2,50,680 പേര്‍ രോഗമുക്തി നേടി . ആകെ 5,159 പേരാണ് സംസ്ഥാനത്ത് മരിച്ചത്.