തമിഴ്നാട്ടില്‍ കോവിഡ് മരണസംഖ്യ 8,000 കടന്നു.

തമിഴ്നാട്ടില്‍ കോവിഡ് മരണസംഖ്യ 8,000 കടന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 87 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം മരണം 8,012 ആയി.24 മണിക്കൂറിനിടെ 5,684 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 6,599 പേര്‍ക്ക് രോഗ മുക്തിയുണ്ട്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,74,940 ആയി. അതില്‍ 4,16,715 പേരും രോഗ മുക്തരായി ആശുപത്രി വിട്ടു. 50,213 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.അന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,601 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 73 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,17,094 ആയി. ഇന്ന് 73 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 4,560 ആയി.