കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുസ്‌കേപ് ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. വൈകിട്ട് 4-ന് www.idsffk.in വെബ്സൈറ്റില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയെ പരിചയപെടുത്തി . സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മേളയുടെ ഉദ്ഘാടന ചിത്രം തുര്‍ക്കിഷ് സംവിധായിക കിവില്‍ചിം അക്കായ് സംവിധാനം ചെയ്ത ‘അമീന’ യും കുഞ്ഞില മാസ്സില്ലമണിയുടെ മലയാള ചിത്രം ‘ഗി’യും പ്രദര്‍ശിപ്പിച്ചു .
എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 29 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക.ഓരോ ദിവസവും നാല് മണി മുതല്‍ ഷെഡ്യൂള്‍ പ്രകാരമുള്ള ചിത്രങ്ങള്‍ 24 മണിക്കൂര്‍ നേരം വെബ്സൈറ്റില്‍ കാണാവുന്നതാണ്. ചിത്രങ്ങളുടെ സംവിധായകര്‍ പങ്കെടുക്കുന്ന ‘ഇന്‍ കോണ്‍വര്‍സേഷന്‍’ പരിപാടി എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് വെബ്സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും.
രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്ക് www.idsffk.in എന്ന വെബ്സൈറ്റിലൂടെയോ IFFK മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ മേളയില്‍ പങ്കെടുക്കാം. സൗജന്യ രജിസ്‌ട്രേഷനായി www.idsffk.in സന്ദര്‍ശിക്കുക.