ട്വീറ്റ് പിന്‍വലിച്ചു മനോജ് തിവാരി; അമിത് ഷാ കൊവിഡ് നെഗറ്റിവ് ആയെന്ന്  പ്രചാരണം നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുതിയ കൊവിഡ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായെന്ന് ബി.ജെ.പി എം.പി മനോജ് തിവാരിയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.ഇതോടെ അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവെന്ന ട്വീറ്റ് മനോജ് തിവാരി പിന്‍വലിച്ചു.