ടീമിലെ ഏറ്റവും വേഗതയേറിയ താരത്തെ തോല്‍പ്പിക്കുന്നതു വരെ താന്‍ അന്തരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ യോഗ്യനാണെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ വെളിപ്പെടുത്തി.2017-ല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിവാഹ ചടങ്ങിനിടയില്‍ നടന്ന സൗഹൃദ സംഭാഷണത്തിലാണ് ധോണി ഇക്കാര്യം തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ടെണ്ടുല്‍ക്കറേയും ധോണിയേയും പോലുള്ളവര്‍ ക്രിക്കറ്റിലെ ചാമ്പ്യന്‍മാരാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.
ഐപിഎല്ലില്‍ മികച്ച പ്രകടനം ധോണി കാഴ്ച വയ്ക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ലീഗിലെ ഏറ്റവും മികച്ച നാലോ അഞ്ചോ ബൗളര്‍മാരെ കൊണ്ട് മാത്രം കളിച്ചു തെളിച്ച ധോണിയെ ബുദ്ധിമുട്ടില്‍ ആക്കാന്‍ പറ്റില്ല.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനായ ധോണി റാഞ്ചിയില്‍ പരിശീലനത്തിലാണ്. സെപ്തംബര്‍ 19-ന് യുഎഇയിലാണ് ലീഗ് നടക്കുന്നത്.ചെന്നൈ സൂപ്പര്‍ കിങ്സിനെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ച ധോണി 190 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചത്. 4,432 റണ്‍സുകള്‍ നേടിയിട്ടുണ്ട്.