ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെ ചരുവില്‍ ടി.ടി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം. മത്തായിയെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഉണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ട്രൈബല്‍ വാച്ചര്‍, ചിറ്റാര്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ചൊവ്വാഴ്ചയാണ് മത്തായി മരിച്ചത്.