കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എല്‍ഡിഎഫിലേക്ക് തന്നെ.ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെയുണ്ടാകും. ഈ മാസം അവസാനത്തോടെ ജോസ് കെ.മാണിയെ ഒപ്പം കൂട്ടുന്നത് ഇടതുമുന്നണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജോസ് കെ.മാണി വിഭാഗവും ഇടതുമുന്നണി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇന്ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ജോസ് കെ.മാണി വിഭാഗത്തെ പൂര്‍ണമായി മുന്നണിയില്‍ നിന്നു തള്ളികളയുന്ന സമീപനമായിരിക്കും യുഡിഎഫ് സ്വീകരിക്കുക. കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിനു നല്‍കുന്ന കാര്യം ഇന്നു ചേരുന്ന മുന്നണി യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.