തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം പാര്‍ട്ടിയുടെ പേരും , ചിഹ്നവും ലഭിച്ചതിന് തൊട്ടുപിന്നാലെ ജോസ് കെ മാണിക്കെതിരെ പിജെ ജോസഫ്.അവിശ്വാസ പ്രമേയത്തിലും,രാജ്യസഭാ തെരഞ്ഞെടുപ്പിലും റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെയാണ് പിജെ ജോസഫ് പ്രതികരിച്ചത്.
ചിഹ്നത്തെക്കാളും പ്രധാനമാണ് ജനപിന്തുണ അത് കോടതി വിധി അനുകൂലമാകുമ്പോള്‍ തീരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മറ്റ് മുന്നണിയിലേക്ക് പലരും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് തീരുമാനം മുന്‍പുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ പാലായും കുട്ടനാടും എന്‍സിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇതിനോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.