ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം.

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് രാജ്യത്ത് ഇന്ന് തുടക്കം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ നടത്തുന്നത്.രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് നടക്കുക. നീറ്റ് പരിക്ഷ ഈ മാസം 13 ന് നടക്കും.അഡ്മിറ്റ് കാര്‍ഡുകള്‍ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ആശങ്കയൊന്നും ആര്‍ക്കും വേണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. 19 ലക്ഷത്തോളം പേരാണു നിലവില്‍ ഇരു പരീക്ഷകള്‍ക്കുമായുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.