ജൂലൈ മാസത്തില്‍ 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് മാരുതി.

 

2020 ജൂലൈ മാസത്തില്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 1.08 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. 2021 നടത്തിപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ജൂണ്‍ 30 -ന് അവസാനിച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 249 കോടി രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വരും മാസങ്ങളില്‍ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായേക്കാമെന്ന പ്രതീക്ഷയും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ട്.