ജീവനക്കാര്‍ക്കായി വിആര്‍എസ് പദ്ധതി അവതരിപ്പിച്ച് എസ്ബിഐ.

ജീവനക്കാര്‍ക്കായി വിആര്‍എസ് പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് എസ്ബിഐ. 55 വയസ്സ് കഴിഞ്ഞതും 25 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയതുമായ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ നേരത്തേ പിരിഞ്ഞുപോകുന്നതിന് വേണ്ടിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

നിലവിലെ സ്‌കെയിലില്‍ മൂന്നോ അതിലധികമോ സ്ഥാനക്കയറ്റം നഷ്ടമായവര്‍ക്കും വിവിധ സ്ഥലങ്ങളില്‍ സേവനത്തിന് പോകാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുള്ളവര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുവാന്‍ സാധിക്കും. ഡിസംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി അവസാനം വരെയുള്ള മൂന്നു മാസക്കാലം ഇതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.