Connect with us

Hi, what are you looking for?

kerala

ജില്ലയില്‍ 70 പേര്‍ക്കു കോവിഡ് : 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

കോട്ടയം ജില്ലയില്‍ 70 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മൂന്നു പേര്‍ വീതവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
ഏറ്റുമധികം പേര്‍ക്ക് രോഗം ബാധിച്ചത് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 14 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒന്‍പതു പേരും കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികള്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഏഴു പേര്‍ വീതവും കോവിഡ് ബാധിതരായി.
വൈക്കം മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ ബന്ധുക്കളായ ആറുപേരില്‍ വൈറസ് ബാധ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഉള്‍പ്പെടെ 40 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.നിലവില്‍ കോട്ടയം ജില്ലക്കാരായ 587 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 1311 പേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചു. 723 പേര്‍ രോഗമുക്തരായി.ഞായറാഴ്ച ആകെ 362 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 28 സാമ്ബിളുകള്‍ പരിശോധനയ്ക്ക് എടുത്തു. 1082 സാമ്ബിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.പുതിയതായി 278 പേര്‍ കൂടി ക്വാറന്റനിയില്‍ പ്രവേശിച്ചു. ഇതില്‍ വിദേശത്തുനിന്ന് വന്ന 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 176 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 27 പേരും ഉള്‍പ്പെടുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...